മുക്കത്തെ
സിനിമ
അകവും
പുറവും
മുക്കം
ഇന്ന് പട്ടണമാണ്.
നാഗരിഗതയുടെ
എല്ലാ ഗുണദോഷങ്ങളും പേറുന്നു.
എങ്കിലും
ഇന്നത്തെ മുതിര്‍ന്ന തലമുറയുടെ
ഉള്ളിലുണ്ട് ആ പഴയ ചെറിയ
മുക്കത്തിന്റെ നിഷ്കളങ്കമായ
ഗ്രാമീണഭംഗിയുടെ ഓര്‍മകള്‍.
പുഴയില്‍
അര്ദ്ധനിമഞ്ജനം ചെയ്യുന്ന
ശിവക്ഷേത്രം,
പഴയ
ചന്ത, അവിടെ
പലവ്യഞ്ജനങ്ങളുമായി എത്തിയിരുന്ന
കച്ചവടക്കാര്‍,
ഹാന്‍ഡ്ല്‍
ഉപയോഗിച്ച് കറക്കി സ്റ്റാര്‍ട്ട്
ചെയ്തിരുന്ന ലോറിയുടേതു
പോലെ കൂര്‍ത്ത മുഖമുള്ള ബസ്-
കരിവണ്ടി,
പുഴയോട്
ചേര്‍ന്ന് അക്കരെയും ഇക്കരെയുമുള്ള
ഏതാനും നമ്പൂതിരി ഇല്ലങ്ങള്‍,
കല്ലായിലേക്ക്
പുഴയിലൂടെ ഒഴുകിയിരുന്ന
മരങ്ങളുടെ കൂറ്റന്‍ തെരപ്പം,
കടത്തുതോണികള്‍,
പിന്നെയും
പിന്നെയും ഉപജീവനം തേടി
മുക്കത്തെത്തിയ കുടുംബനാഥന്മാര്,
പിന്നാലെ
വന്ന കുടുംബാംഗങ്ങള്‍.
എല്ലാവരും
അന്യോന്യം അറിയുന്നവര്‍.
ഇന്നത്തെപ്പോലെ
അപരിചിതരില്ലാത്ത മുക്കം.
എല്ലാം
എല്ലാം...
കലണ്ടറൊപ്പിച്ചുള്ളതല്ലാത്ത
ആ ഓര്‍മ്മകളുടെ ഒടുവിലെ
കണ്ണിയായ് എത്തിയ സിനിമ.
കോഴിക്കോട്
ജില്ലയിലെ എലത്തൂരില്‍
വേരുകളുള്ള, കര്‍മ
മണ്ഡലത്തിന്റെ പേരില്‍
'കല്‍പ്പറ്റ
വാസു' എന്നറിയപ്പെട്ടിരുന്ന
കെ. കെ.
വാസു 1950കളുടെ
ആരംഭത്തില്‍ മുക്കം വയനാട്
ടാക്കീസ് എന്ന പേരില്‍ ഒരു
ടൂറിംഗ് ടാക്കീസ് മുക്കത്ത്
പഴയ ചന്തയോട് (ഇന്നത്തെ
ബസ്റ്റാന്റിനോട്)
ചേര്‍ന്ന
സ്ഥലത്ത് ആരംഭിച്ചു.
ചായപ്പൊടിക്കച്ചവടവുമായി
ബന്ധപ്പെട്ട് വയനാട്ടില്‍
ഇടക്കിടെ പോയിവന്നിരുന്ന
മുക്കത്ത് വീട്ടില്‍
തെയ്യനുമായുള്ള സൗഹൃദമാണ്
കെ. കെ.
വാസുവിനെ
മുക്കത്തെത്തിച്ചത്.
വൈദ്യുതി
ഇല്ലാതിരുന്ന അന്ന് ജനറേറ്റര്‍
ഉപയോഗിച്ചാണ് പ്രദര്‍ശനം
നടത്തിയിരുന്നത്.
മുക്കത്ത്
ആദ്യമായി ചലിക്കുന്ന,
ശബ്ദിക്കുന്ന
ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടവരില്‍
ഇന്നവശേഷിക്കുന്ന പഴയ
മനസുകളിലൊന്നും തന്നെ ആ
താല്‍ക്കാലിക സിനിമാശാലയില്‍
ആദ്യമായി പ്രദര്‍ശിപ്പിച്ച
ചിത്രമേതെന്ന് ഓര്‍മ്മയില്ല.
നല്ല തങ്ക,
പാതാളഭൈരവി,
രാജരാജേശ്വരി...
തുടങ്ങി
അന്ന് തമിഴും മലയാളവും സംസാരിച്ച
ഒരു പിടി ചിത്രങ്ങളുടെ അവ്യക്ത
സ്മരണകള്‍ പലരിലുമുണ്ട്.
കുറഞ്ഞ
കാലമേ വയനാട് ടാക്കീസ് അവിടെ
പ്രവര്‍ത്തിച്ചുള്ളു.
ഇതിനിടെ
വയലില്‍ മമ്മദ്ഹാജി ആ സ്ഥലം വാങ്ങി. ഇന്നും
ആ സ്ഥലത്ത് നില്ക്കുന്ന
വീടിനെ 'സിനിമാളില്'
എന്ന പേര്
വിളിച്ചുകൊണ്ട് മുക്കത്തുകാര്
ആദ്യപ്രദര്ശനശാലയുടെ ഓര്മ
നിലനിര്‍ത്തുന്നു.
വയനാട്
ടാക്കീസ് വീണ്ടും കെട്ടിപ്പൊക്കാന്‍
കെ. കെ.
വാസുവിനെ
മുക്കത്ത് വീട്ടില്‍ തെയ്യന്‍
സഹായിച്ചു. തന്റെ
ബന്ധുവായ എരഞ്ഞന്കണ്ടിയില്
കോരപ്പന്റെ ഉടമസ്ഥതയിലുള്ള
താലപ്പൊലിക്കാവില്‍ എന്ന
പേരുള്ള പറമ്പില്‍ -
ഇന്ന് പി.
സി.
ടാക്കീസ്
നില്ക്കുന്ന സ്ഥലം -
വയനാട്
ടാക്കീസ് രണ്ട് പേരും ചേര്‍ന്ന്
പുനരാരംഭിച്ചു.
എം.
ജി.
ആര് അഭിനയിച്ച
'ജനോവ'യായിരുന്നു
ആദ്യചിത്രം.
അന്ന്
താല്‍ക്കാലിക സിനിമാശാലകള്‍ക്ക്
ഒന്‍പതു മാസം മാത്രമേ ലൈസന്‍സ്
ലഭിക്കൂ. ഇടവം
മുതല്‍ കര്‍ക്കിടകം വരെയുള്ള
മൂന്നുമാസക്കാലം സിനിമ
നിര്‍ത്തിവെക്കും.
അത്തരമൊരു
ഇടവേളയില്‍ കെ.
കെ.
വാസു തന്റെ
ടാക്കീസ് താമരശ്ശേരിയിലേക്ക്
മാറ്റി. ഇന്നും
അദ്ദേഹത്തിന്റെ പിന്മുറക്കാര്
താമരശ്ശേരിയില്‍
ചലച്ചിത്രപ്രദര്ശനരംഗത്ത്
നിലനില്ക്കുന്നു.
ഏതാനും
വര്‍ഷങ്ങള്‍ക്കുശേഷം 1963ല്‍
കോഴിക്കോട്ടുകാരന് കുപ്പയില്‍
നാരായണന് പ്രസാദ് ടാക്കീസ്
എന്ന പേരില്‍ താലപ്പൊലിക്കാവില്‍
വീണ്ടും സിനിമ തുടങ്ങി.
രണ്ടു
വര്‍ഷത്തിനുശേഷം കൊറ്റങ്ങല്‍
ശ്രീനിവാസന് അതേറ്റെടുത്ത്
ശാസ്താ ടാക്കീസാക്കി.
1967ല്‍ അദ്ദേഹം
ബന്ധുവായ പി. സി.
അരവിന്ദാക്ഷന്
അത് കൈമാറി. മുക്കത്തെ
ഒരു തലമുറയുടെ മനസില്‍
ചലച്ചിത്രത്തെക്കുറിച്ചുള്ള
നൊസ്റ്റാള്‍ജിയയില്‍ ആദ്യം
തെളിയുന്ന ചിത്രമായ പി.
സി.
ടാക്കീസ്
ഇന്നും നിലനില്ക്കുന്നു;
കാലം വരുത്തിയ
മാറ്റങ്ങളുമായി.
1978ല്‍
അഭിലാഷ് തിയേറ്ററും 1994
ല്‍
അഗസ്ത്യന്മുഴിയില് റോസ്
സിനി പാലസും 1995 ല്‍
കാരശ്ശേരി ജംഗ്ഷനടുത്ത്
സരിഗമ തിയേറ്ററും 2011
ഡിസംബറില്‍
ലിറ്റില്‍ റോസും പ്രവര്‍ത്തനമാരംഭിച്ചു.
ഇടക്കാലത്തുണ്ടായ
കടുത്ത സിനിമാ പ്രതിസന്ധിയെ
തരണം ചെയ്യാനാവാതെ 2007ല്‍
സരിഗമ തിയേറ്റര്‍ അടച്ചു
പൂട്ടേണ്ടി വന്നു.
സിനിമയുടെ
വസന്തകാലമായിരുന്ന അറുപതുകളില്‍
തന്നെ സിനിമാ ചിത്രീകരണത്തിന് പാശ്ചാത്തലമാവാന് മുക്കത്തിനു
കഴിഞ്ഞു. 1964ല്‍
'കുട്ടിക്കുപ്പായ'ത്തിലെ
'ഇന്നെന്റെ
കരളിലെ...' എന്ന
ഗാനരംഗവും 1965ല്‍
'കടത്തുകാര'നിലെ
ചില രംഗങ്ങളും ചിത്രീകരിച്ചത്
മുക്കത്തുവെച്ചാണ്.
എം.
കൃഷ്ണന്
നായരായിരുന്നു രണ്ടു
ചിത്രങ്ങളുടെയും സംവിധായകന്.
സത്യന്,
ഷീല,
അംബിക,
അടൂര്‍ ഭാസി
തുടങ്ങിയ അഭ്രലോകത്തെ
നക്ഷത്രങ്ങളെ മുക്കത്തുകാര്
ആദ്യമായ് അടുത്ത് കണ്ടു.
മുക്കത്തെ
പാശ്ചാത്തലമാക്കി
എസ്.
കെ.
പൊറ്റക്കാട്
എഴുതിയ 'നാടന്‍പ്രേമം'
സിനിമയാക്കാന്‍
തീരുമാനിച്ചപ്പോള്‍ 1971ല്‍
സംവിധായകന് ക്രോസ്ബെല്‍റ്റ്
മണി ലൊക്കേഷനായി തിരഞ്ഞെടുത്തത്
മുക്കം തന്നെയാണ്.
ആ ചിത്രത്തിലെ
ഔട്ഡോര്‍ രംഗങ്ങള്‍ ഏകദേശം
പൂര്‍ണ്ണമായി തന്നെ മുക്കത്ത്
ചിത്രീകരിച്ചു.
മധുവും കെ.
പി.
ഉമ്മറും
അടൂര്‍ ഭാസിയും ശങ്കരാടിയും
ഷീലയും പ്രേമയുമെല്ലാം
പങ്കെടുത്ത ആ ചിത്രീകരണം
മുക്കത്തുകാര്ക്കൊരാഘോഷമായിരുന്നു.![]() |
| ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം |
![]() |
| ചുവന്ന വിത്തുകള്‍ |
രണ്ടാമത്തെ
ചിത്രത്തിനുള്ള അവാര്‍ഡ്
'ചുവന്ന
വിത്തുകള്‍ക്ക് ലഭിച്ചു.
തുടര്‍ന്ന്
1979ല്‍
'സംഘഗാന'വും
'പതിനാലാംരാവ്
'ഉം
കൂടി നിര്‍മ്മിച്ചതോടെ നല്ല
സിനിമയെ സ്നേഹിക്കുന്ന
നിര്‍മാതാവാണ് താനെന്ന്
അദ്ദേഹം തെളിയിച്ചു.
പതിനാലാം
രാവിന്റെ മിക്ക ഭാഗങ്ങളും
ചിത്രീകരിച്ചത് മുക്കത്തുവെച്ചാണ്.
മൊയ്തു
മൗലവിയുടെ ജീവിതത്തെ ആസ്പദമാക്കി
'നൂറ്റാണ്ടിന്റെ
സാക്ഷി '(1992)എന്ന
പേരില്‍ ഒരു ഡോക്യുമെന്ററിയും
അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
1995ല്‍ ടി വി
ചന്ദ്രന് സംവിധാനം ചെയ്ത
'ഓര്‍മകള്‍
ഉണ്ടായിരിക്കണം'
ആണ് സലാം
കാരശ്ശേരി അവസാനമായി നിര്‍മ്മിച്ച
ചിത്രം. ആ
സിനിമയും മുക്കത്തു വെച്ചാണ്
പൂര്‍ണമായും ചിത്രീകരിച്ചത്.
മുക്കത്തെ
ചലച്ചിത്ര പ്രവര്‍ത്തനങ്ങളില്‍
ശ്രദ്ധേയമായ പങ്കുവഹിച്ച
മറ്റൊരു വ്യക്തി മുക്കത്തുകാര്
എന്നും ആദരവോടെ ഓര്‍ക്കുന്ന
ശ്രീ. വി.
പി.
മൊയിതീനാണ്.
കുട്ടിക്കുപ്പായത്തിന്റെയും
കടത്തുകാരന്റെയും
നാടന്പ്രേമത്തിന്റെയും
ചിത്രീകരണത്തില്‍ വി.
പി.
മൊയിതീന്റെ
സഹകരണം ഉണ്ടായിരുന്നു.
എഴുപതുകളില്‍
'നിഴലേ
നീ സാക്ഷി' ,'ഇന്ത്യാ
നീ സുന്ദരി' എന്നീ
അപൂര്ണചിത്രങ്ങള് അദ്ദേഹം
നിര്‍മ്മിച്ചു.
1981ല്‍ റിലീസ്
ചെയ്ത 'അഭിനയം'
ഇടയ്കുവെച്ച്
മുടങ്ങിപ്പോയിരുന്നെങ്കിലും
നായകനായിരുന്ന ജയന്റെ
അപ്രതീക്ഷിത മരണശേഷമുണ്ടായ
തരംഗത്തില്‍ വിതരണക്കാരുടെ
സഹായത്താലാണ് പൂര്‍ത്തിയാക്കാനായത്.
തുടര്‍ന്നും
പല സ്വപ്നപദ്ധതികളും
അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും
സമ്പത്തുപോലെതന്നെ ആയുസ്സും
അദ്ദേഹത്തെ അതിനനുവദിച്ചില്ല.
മുക്കത്തുവെച്ച്
ചിത്രീകരിക്കപ്പെട്ട സിനിമകള്‍
നിരവധിയാണ്. ഐ.
വി.
ശശിയുടെ
അഹിംസ, അബ്കാരി,
മിഥ്യ എന്നീ
ചിത്രങ്ങളിലെ ചില ഭാഗങ്ങള്‍
മുക്കത്തും പരിസരപ്രദേശങ്ങളിലുമാണ്
ചിത്രീകരിക്കപ്പെട്ടത്.
സുനില്‍
കാരന്തൂരിന്റെ 'ആലഞ്ചേരി
തമ്പ്രാക്ക'ളും
ജയന് വര്‍ക്കലയുടെ 'വാനരസേന'യും
ഗോപി മണാശ്ശേരി നിര്‍മ്മിച്ച
'സുല്‍ത്താനും
' പൂര്‍ണമായും
ചിത്രീകരിച്ചത് മുക്കത്തുവെച്ചാണ്
. രാജന്
പി ദേവിന്റെ 'അച്ഛന്റെ
കൊച്ചുമോള് ', മനോജ്
കെ ജയന് നായകനായ 'പഞ്ചലോഹം
' എന്നീ
ചിത്രങ്ങളും ഭാഗികമായി
മുക്കത്തുവെച്ച്
ചിത്രീകരിക്കപ്പെട്ടവയാണ്.
പ്രിയദര്‍ശന്റെ
'കിളിച്ചുണ്ടന്‍
മാമ്പഴ'ത്തിലെ
'ഒന്നാം
കിളി 'എന്ന്
തുടങ്ങുന്ന ഗാനരംഗത്തിന്റെ
പാശ്ചാത്തലവും മുക്കമാണ്. രഞ്ജിത്തിന്റെ 'പാലേരി
മാണിക്യ'ത്തിന്റെ ചിത്രീകരണവും മുക്കത്തായിരുന്നു. അവസാനമായി മുക്കത്ത് ചിത്രീകരണം നടന്നത് പി. ടി. കുഞ്ഞുമുഹമ്മദിന്റെ വീരപുത്രനുവേണ്ടിയാണ്.
കേവല
വിനോദോപാധി എന്നതില്‍
കവിഞ്ഞ്
ഗൗരവത്തോടെ
സിനിമയെ
സമീപിച്ചിരുന്ന
നല്ലൊരു
ശതമാനം പ്രേക്ഷകര്‍
മുക്കത്തുണ്ടായിരുന്നു
എന്നതിന് തെളിവാണ് 1979ല്‍
സ്ഥാപിതമായ
ചേതനാ ഫിലീം സൊസൈറ്റി.
തുടര്‍ച്ചായി
നല്ല ചിത്രങ്ങള്‍
കാണാനവസരമുണ്ടാക്കുക,
ചലച്ചിത്രോത്സവങ്ങള്‍
സംഘടിപ്പിക്കുക,
ചലച്ചിത്ര
സംവാദങ്ങള്‍
നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ
മാത്രമേ നല്ല
ചലച്ചിത്രാവബോധം
വളര്ത്താനാവൂയെന്ന് മനസിലാക്കി
പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായി.
തിരുവനന്തപുരത്ത്
ഇന്നും നിലനില്‍ക്കുന്ന
സുര്യ ഫിലീം സൊസൈറ്റിക്കൊപ്പമാണ്
ചേതനയ്കും
അഫിലിയേഷന് ലഭിച്ചത്.
ഫെഡറേഷന്
ഓഫ് ഫിലീം സൊസൈറ്റീസ്
ഓഫ്
ഇന്ത്യയുടെ അംഗീകാരം ആദ്യമായി
ഒരു ഗ്രാമത്തില്‍ ലഭിച്ചത്
ചേതനയ്കാണ്.
എണ്‍പതുകള്‍ക്കുശേഷം
കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും
തന്നെ ചേതന നടത്തിയിട്ടില്ല.
വര്‍ഷങ്ങള്‍ക്കു
ശേഷം ഉത്തമ ചലച്ചിത്രാസ്വാദകരുടെ
വിരളതയെക്കുറിച് ആകുലപ്പെട്ട
ഒരുകൂട്ടം
ചെറുപ്പക്കാര്‍ മൂന്നാംകണ്ണ്
എന്ന പേരില്‍ ഒരു പുതിയ ഫിലീം
സൊസൈറ്റി ആരംഭിച്ചു.
ഒരു ദശാബ്ധത്തിലേറെ
മുക്കത്തിന്റ സാംസ്കാരിക
രംഗത്തെ സജീവ സാന്നിധ്യമായിരുന്നു
അവര്‍. നിരവധി
ചലച്ചിത്രോത്സവങ്ങളും
സംവാദങ്ങളും സംഘടിപ്പിക്കാന്‍
അവര്‍ക്കായി. ലോക
ക്ലാസിക്ക് സിനിമകള്‍ മുഴുവന്‍
വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന
ഇന്നത്തെ കാലത്ത് ഫിലീം
സൊസൈറ്റികള്‍ക്ക് കാര്യമായൊന്നും
ചെയ്യാനില്ലാതായിരിക്കുന്നു.
രണ്ടായിരാമാണ്ടില്‍
സലാം കാരശ്ശേരിയുടെ ഓര്‍മയ്കായി
ഒരു ഫിലീം സൊസൈറ്റി കൂടി
മുക്കത്ത്
തുടങ്ങി. പ്രസിദ്ധ
നടന് ശ്രീനിവാസനാണ് ഉദ്ഘാടനം
ചെയ്തത്. ഉദ്ഘാടനത്തെ
തുടര്‍ന്ന് വിപുലമായ പരിപാടികള്‍
നടത്തിയെങ്കിലും എന്തുകൊണ്ടോ
കാര്യമായ പ്രവര്‍ത്തനമൊന്നും
തുടര്‍ന്നുണ്ടായില്ല.
മുക്കത്തിന്റെ
സിനിമാചരിത്രം എഴുതുമ്പോള്‍
ഓര്‍ക്കേണ്ട ഏതാനും പേരുകള്‍
കൂടിയുണ്ട്.
നാടകകൃത്തും
തിരക്കഥാകൃത്തും നടനും കവിയും
കഥാകാരനുമെല്ലാമായിരുന്ന
സുരുസു തന്റെ
ജീവിതത്തിന്റെ
മധ്യാങ്കം ആടിത്തീര്‍ത്തത്
മുക്കത്തായിരുന്നു.
അവസരങ്ങള്‍
തേടി സിനിമാ നഗരങ്ങളില്‍
ചെന്നലയാന് കഴിയാതെപോയതിനാല്‍
അവസരങ്ങള്‍ ലഭിക്കാതെ
ശ്രദ്ധിക്കപ്പെടാതെപോയ
കഴിവുറ്റ നിരവധി കലാകാരന്മാര്
മുക്കത്തുണ്ട്.
നാടകവും
സിനിമയും എഴുത്തും എല്ലാം
ഒന്നിച്ചു കൊണ്ടുപോകന്ന
മുക്കം ഭാസി,
ഉപജീവനത്തിന്
തയ്യല്‍ജോലിയും മനസംതൃപ്തിക്ക്
നാടകവുമായി കഴിഞ്ഞ ദാസേട്ടന്,
അശോകന്
മാസ്റ്റര്‍,
കൊല്ലാര്‍കണ്ടി
ഗോപാലന്, സലാം
നടുക്കണ്ടി, സി.
അലവി,
സി.
ശ്രീധരന്,
മുക്കം
വിജയന്, അംബുജം
തുടങ്ങി അറിയുന്നവരും
അല്ലാത്തവരുമായ ഒരുപാട്
കലാസ്നേഹികള്‍.
ഇവരെ
കൂടാതെ ചലച്ചിത്രലോകം നന്ദിയോടെ
സ്മരിക്കേണ്ട ഒരു വിഭാഗം
കൂടിയുണ്ട്. അഞ്ചോ
ആറോ വയസ്സുള്ളപ്പോള്‍ വയനാട്
ടാക്കീസില്‍ സിനിമ കണ്ടു
തുടങ്ങി ഇന്നും മുടങ്ങാതെ
എല്ലാ ചിത്രവും കാണുന്ന
വിരലിലെണ്ണാവുന്ന ചിലര്‍.
അവരുടെ
ചിതറിക്കിടക്കുന്ന ഓര്‍മകളുടെ
ഏകീകരണമാണ് ഈ ലേഖനം പോലും.
ഏഴാം കലയുടെ
ഈ
കടുത്ത പ്രണയികള്‍ വേദനയോടെ
ഓര്‍ക്കുന്നു,
വയനാട്
ടാക്കീസിലെ മൈലുകളോളം അകലെ
കേള്‍ക്കുന്ന ജനറേറ്ററിന്റെ
കാതടപ്പിക്കുന്ന ശബ്ദം,
റിക്കാര്‍ഡില്‍
വര വീണാല്‍ വരികള്‍ ആവര്‍ത്തിച്ചിരുന്ന
ടാക്കീസിലെ പഴയ ഗ്രാമഫോണ്‍,
അതില്‍നിന്ന്
കേട്ടു പഠിച്ച പഴയ തമിഴ്
ഹിന്ദി ഗാനങ്ങള്‍,
തിക്കിത്തിരക്കി
ടിക്കറ്റെടുത്ത് വെറുംതറയിലും
ബെഞ്ചിലുമിരുന്ന് അത്ഭുതാദരവോടെ
കണ്ട വീരനായകര്‍,
ഇടയ്കിടെ
പ്രദര്‍ശനത്തെ തടസ്സപ്പെടുത്തിയിരുന്ന
ഫിലീം പൊട്ടല്‍,
വൈദ്യുതി
നിലയ്ക്കല്‍,
ഇടവേളകളില്‍
ഹാളിനകത്ത് കടലയും സോഡയും
പാട്ടുപുസ്തകവും വിറ്റിരുന്ന
കുട്ടികള്‍,
ശിവരാത്രിയ്ക്കും
തിരുവാതിരയ്ക്കും നേരം
പുലരുംവരെ തുടരുന്ന
പ്രദര്‍ശനങ്ങള്‍.....എല്ലാം
എല്ലാം....ഇങ്ങിനി
വരാത്തവണ്ണം കാലത്തിനക്കരെ
മറഞ്ഞിരിക്കുന്നു.
-
ഷിംജി.
പി.
സി.






Is sports betting legal in Ohio? Odds to win big here - Sporting 100
ReplyDeleteWe are the first 토토 사이트 모음 online sports betting platform to launch and our mobile sportsbook is here to help you place your bets.